കുറഞ്ഞു മക്കളേ കുറഞ്ഞു, വേഗം വിട്ടോ ജ്വല്ലറിയിലേക്ക്
മഹാ ശിവരാത്രി ദിനത്തിൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു. സ്വർണത്തിന് ഗ്രാമിന് 8050 രൂപയിലും പവന് 64400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയിൽനിന്ന് 02 രൂപ കുറഞ്ഞ് 105 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.


+ There are no comments
Add yours