ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നനാനത്തോടെയാണ് സമാപനമാകുക. 64 കോടിയോളം പേർ ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകൾ. പൊതു ജനങ്ങൾക്കുള്ള പ്രത്യേക ദിനമായ ഇന്ന് 2 കോടി തീർത്ഥകാരെയാണ് സ്നാനത്തിനായി പ്രതീക്ഷിക്കുന്നത്. വൻ ജനത്തിരക്കിനെ തുടർന്ന് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മേളനഗരിയിൽ ഒരുക്കിയിരിക്കുന്നത്. 2027ൽ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള.


+ There are no comments
Add yours