കെപിഎസ്ടിഎ പ്രതിഷേധ ധർണ്ണ നടത്തി

Estimated read time 1 min read

കെപിഎസ്ടിഎ പ്രതിഷേധ ധർണ്ണ നടത്തി

മാള:ആറ് വർഷമായി നിയമനാംഗീകാരം ലഭിക്കാതിരുന്നത് മൂലം ജീവനൊടുക്കേണ്ട വന്ന അധ്യാപിക അലിന ബെന്നിക്ക് ആദരാഞ്ജലികൾ അർപിച്ചു കൊണ്ടും അധ്യാപകരുടെ നിയമനാംഗീകാരം വൈകിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാള ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യഭ്യാസ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഉപജില്ലാ പ്രസിഡൻ്റ് ജെമി ജോസ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സോയ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാർ ടി.എസ് വിദ്യാദ്യാസജില്ലാ സെക്രട്ടറി ആംസൺ എം. ആർ, ഉപജില്ലാസെക്രട്ടറി അജി. KE, ജില്ലാ sഷറർ മുഹമ്മദ് റാഫി സി. എ , സൂരജ് പി.എസ്., സ്മിത എം. എസ് വർഷജോസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കെപിഎസ്ടിഎ മാള എഇഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈ. പ്രസിഡണ്ട് സോയ് കോലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

+ There are no comments

Add yours