മലയാള നടന് 136 വർഷം കഠിന തടവ്!
പോക്സോ കേസിൽ സിനിമ-സീരിയൽ നടന് 136 വർഷം കഠിന തടവും 1,97,500 രൂപ പിഴയും ശിക്ഷ. എംകെ റെജിയെയാണ്(52) ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. 2023 മെയ്യിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സീരിയൽ നടിക്കൊപ്പം സിനിമ ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.


+ There are no comments
Add yours