*അസഭ്യം പറഞ്ഞത് അമ്മയോട് പറഞ്ഞതിലുള്ള വിരോധത്താൽ വീടുകയറി ആക്രമണം , പ്രതികൾ അറസ്റ്റിൽ*
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 16-)0 തിയതി കോട്ലപ്പാടം ദേശം, നന്ദിപുലം സ്വദേശിയായ സുബാഷ് നെ ( 43 വയസ്സ് ) അസഭ്യം വിളിച്ചത് അമ്മയോട് പറഞ്ഞതിലുള്ള വിരോധത്താൽ സുഭാഷിന്റെ വീട്ടുമുറ്റത്തേക്കു അതിക്രമിച്ചു കയറി സുഭാഷിന്റെ അച്ഛനെ മരവടി കൊണ്ട് തലക്കടിച്ചും സഹോദരിയെ തള്ളി താഴെയിട്ട് സഹോദരിയുടെ അരയിൽ മരവടി കൊണ്ട് അടിക്കാൻ ചെന്ന സുഭാഷിനെ ഇടിച്ചും മരവടി കൊണ്ട് തലക്കടിച്ചു ഗുരുതരമായ പരിക്കേൽപിച്ചും വീടിനു പെട്രോൾ ഒഴിച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യത്തിന് അഖിലേഷ് (26 വയസ്സ്) മൂലെക്കാട്ടിൽ ഹൌസ്, തെക്കേ നന്ദിപുലം ദേശം , അഭിലാഷ് (23 വയസ്സ്) മൂലെക്കാട്ടിൽ ഹൌസ്, തെക്കേ നന്ദിപുലം ദേശം എന്നിവരെ വരന്തരപ്പിള്ളി ISHO മനോജ് കെ എൻ, സബ് ഇൻസ്‌പെക്ടർ അശോക് കുമാർ, ASI ബിജു പോലീസ് ഉദ്യോഗസ്ഥരായ മുരുകദാസ്, സജീവ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.


+ There are no comments
Add yours