CITU പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

Estimated read time 1 min read

ലോഡിങ് തൊഴിലാളി കുത്തേറ്റ് മരിച്ചു

പത്തനംതിട്ടയിൽ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. CITU പ്രവർത്തകനായ ജിതിനാണ് മരിച്ചത്. കൊലക്ക് പിന്നിൽ ബിജെപി-RSS പ്രവർത്തകരാണെന്ന് CPM ആരോപിച്ചു. മഠത്തുംമൂഴി മേഖലയിൽ സമീപ ദിവസങ്ങളിലായി യുവാക്കൾ തമ്മിൽ ലോഡിങ്ങുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്നത്തിന്റെ തുടർച്ചയായി ഇന്നലെ രാത്രി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

+ There are no comments

Add yours