തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ സാമ്പത്തിക വർഷത്തെ പച്ചക്കറി വിളവെടുപ്പ് 51 ടണ്‍ കവിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹായത്തോടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ജയിലിലെ അന്തേവാസികളുടെയും അധികൃതരുടെയും കൂട്ടായ പരിശ്രമമാണ് കൃഷിയിൽ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയത്.139 ഏക്കറില്‍ പരന്നുകിടക്കുന്ന കോമ്പൗണ്ടിൽ ക്ലസ്റ്ററുകൾ ആക്കി തിരിച്ചാണ് കൃഷി.1914 തുടങ്ങിയ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ അഞ്ച് ജയിലുകളാണ് ഉള്ളത്. സെൻട്രൽ പ്രിസൺ, അതീവ സുരക്ഷാ ജയില്‍, ജില്ലാ ജയില്‍, സബ് ജയില്‍, വനിതാ ജയില്‍ എന്നിവയ്ക്ക് പുറമെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും പ്രവര്‍ത്തിച്ചുവരുന്നു.


+ There are no comments
Add yours