തിരുവനന്തപുരത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ആൺസുഹൃത്തിന്റെ ശ്രമം. നെയ്യാറ്റിൻകര വെൺപകലിലാണ് സംഭവം.
വെൺപകൽ സ്വദേശിനി സൂര്യ ഗായത്രി(28)യെയാണ് കൊടാങ്ങാവിള സ്വദേശി സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. സൂര്യയുടെ വീട്ടിലെത്തിയ സച്ചു വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.


+ There are no comments
Add yours