രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ഡോക്ട‌റുടെ സാക്ഷ്യപത്രം പുറത്ത്

Estimated read time 0 min read

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ പ്രതിയും കുഞ്ഞിൻ്റെ അമ്മാവനുമായ ഹരികുമാറിന് മാനസിക പ്രശ്‌നമില്ലെന്ന് ഡോക്ട‌റുടെ സാക്ഷ്യപത്രം.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗമാണ് ഇത് സംബന്ധിച്ച സാക്ഷ്യപത്രം നൽകിയത്. കോടതിയുടെ നിർദ്ദേശ പ്രകാരം ഹരികുമാറിനെ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിന് മാനസികരോഗമില്ലെന്നുള്ള കണ്ടെത്തൽ. ഡോക്ടറുടെ സാക്ഷ്യപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകി.

+ There are no comments

Add yours