എം രാജഗോപാൽ CPM കാസർഗോഡ് ജില്ലാ സെക്രട്ടറി
തൃക്കരിപ്പൂർ MLA എം രാജഗോപാൽ CPM കാസർഗോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെ മാറ്റിയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയിൽ 9 പുതുമുഖങ്ങൾ ഇടംപിടിച്ചു. 7 പേരെ ഒഴിവാക്കി. ബാലസംഘത്തിലൂടെയാണ് രാജഗോപാൽ പൊതുപ്രവർത്തന രംഗത്തേക്കെത്തുന്നത്. 2016 മുതൽ MLAയാണ്. ചരിത്രത്തിലും ധനതത്വ ശാസ്ത്രത്തിലും ബിരുദധാരിയാണ്.



+ There are no comments
Add yours