ബജറ്റ് അവതരണം ആരംഭിച്ചു;
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി KN ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. നമ്മുടെ നാടിന്റെറെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് അൽപം മുമ്പ് ധനമന്ത്രി പറഞ്ഞത്.
വയനാട് പുനരധിവാസത്തിന് പണം അനുവദിച്ച് സംസ്ഥാന സർക്കാർ. ആദ്യഘട്ടമായി 750 കോടി രൂപ മാറ്റിവെച്ചിരിക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ആകെ 2221 കോടി രൂപയാണ് ആവശ്യമായുള്ളത്. പണം അനുവദിക്കാതിരുന്ന കേന്ദ്രത്തെ ബജറ്റിൽ വിമർശിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധിയെയും മറികടന്ന് വയനാട് പുനരധിവാസം നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ലൈഫിനും കാരുണ്യയ്ക്കും പരിഗണന
സംസ്ഥാന ബജറ്റിൽ ലൈഫ് പദ്ധതിക്കും കാരുണ്യ പദ്ധതിക്കും പരിഗണന നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. ലൈഫ് പദ്ധതിയിലൂടെ ഒരു ലക്ഷം വീടുകൾ കൂടി നിർമിച്ച് നൽകുമെന്നാണ് പ്രഖ്യാപനം.
ഇതിനായി 1160 കോടി രൂപ അനുവദിച്ചു. ഒപ്പം സൗജന്യ ചികിത്സാ പദ്ധതിയായ കാരുണ്യയ്ക്ക് 700 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
‘തിരുവനന്തപുരത്ത് മെട്രോ വരും’
കൊച്ചിയിലേതിന് സമാനമായി കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.
തിരുവനന്തപുരത്ത് മെട്രോ കൊണ്ടുവരാനുള്ള പ്രാരംഭ നടപടികൾ 2025-2026 സാമ്പത്തിക വർഷത്തിൽ തന്നെ ആരംഭിക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഏറെ നാളായി കേരളത്തിൽ ചർച്ചയാകുന്ന പദ്ധതിയാണ് തിരുവനന്തപുരം മെട്രോ.


+ There are no comments
Add yours