കായിക പ്രതിഭകളെ ആദരിച്ചു

Estimated read time 0 min read

കായിക പ്രതിഭകളെ ആദരിച്ചു

മാള: മാള അൽ അസ്ഹർ സെന്‍ട്രല്‍ സ്കൂളില്‍ കായിക പ്രതിഭകളെ ആദരിച്ചു . സ്പോർട് സ് കൗൺസിൽ അംഗീകാരമുള്ള കരാട്ടേ അസോസിയേഷൻ, തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ ജില്ലയിൽ നിന്നും ഗോൾഡ് മെഡൽ നേടിയ അസ് ലം മുഹമ്മദിനെയും ഇന്‍ഡോ ശ്രീലങ്ക ചാംപ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ മുഹമ്മദ്റയാനേ യുമാണ് ആദരിച്ചത്. മാനേജ്മെന്റും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ പി പ്രസാദ് അദ്ധ്യക്ഷനായി. ചെയര്‍മാന്‍ ഡോ കെ കെ അബ്ദുസലാം ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി കെ എം അബ്ദുല്‍ ജലീല്‍ ഉപഹാരങ്ങള്‍ നല്‍കി. വെസ് പ്രിന്‍സിപ്പല്‍ ടി കെ മജീദ്,ടി കെ സ്വാദിഖ്,ത്വാഹ ഹാഫിസ്, എം പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. കായികാദ്ധ്യാപകന്‍ നജ്മുദ്ധീനെ ഷാളണിയിച്ച് ആദരിച്ചു. ഫോട്ടൊ മാള അൽ അസ്ഹർ സെന്‍ട്രല്‍ സ്കൂളിലെ കായിക പ്രതിഭകള്‍ക്ക് ജനറല്‍ സെക്രട്ടറി കെ എം അബ്ദുല്‍ ജലീല്‍ ഉപഹാരങ്ങള്‍ നല്‍കുന്നു

+ There are no comments

Add yours