കോഴിക്കോട് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി
കോഴിക്കോട് വളയം പാറച്ചാലിൽമുക്കിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. 14 സ്റ്റീൽ ബോംബുകൾ, 2 പൈപ്പ് ബോംബുകൾ, 2 വടിവാളുകൾ എന്നിവയാണ് കണ്ടെടുത്തത്. വളയം SI എം മോഹനന്റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. കണ്ടെത്തിയ ആയുധ ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


+ There are no comments
Add yours