*ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം ‘സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ഡ്രൈവർക്ക് എതിരെ കർശന നടപടി*
തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. യാത്രയ്ക്കിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ട യാത്രക്കാരിൽ ഒരാൾ ബസ്സിലെ ഡ്രൈവരുടെ ഇത്തരത്തിലുള്ള പ്രവർത്തനം മൂലം അപകടം ഉണ്ടാകും എന്നു മനസിലാക്കി അത് തൻ്റെ മൊബൈലിൽ എടുത്ത് സാമൂഹിക മാധ്യമങ്ങൾ പോസ്റ്റ് ചെയ്യുകയുണ്ടായി. തുടർന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ ഇരിഞ്ഞാലക്കുട പോലീസ് ബസ്ഡ്രൈവർ ആയ രാധാകൃഷ്ണൻ (കുറുപ്പത്ത് വീട്, മൂർക്കനാട് ദേശം) എന്നയാൾക്കെതിരെ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ യൂസ് ചെയ്തതിന് ക്രൈം കേസ് എടുക്കുകയും ഡ്രൈവരുടെ ലൈസൻസ് റദാക്കുന്നതിനും മറ്റുമുള്ള നടപടികൾക്കുമായി മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റിന് കൈമാറിയട്ടുണ്ട്


+ There are no comments
Add yours