കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ.

Estimated read time 1 min read

കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പെരുമണ്ണ -കോഴിക്കോട് പാതയിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ഫൈജാസിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

+ There are no comments

Add yours