കൊച്ചിയിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു

Estimated read time 0 min read

കൊച്ചിയിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു

കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ബംഗാളിൽ നിന്നുള്ള സുമിത്ത് എന്ന അതിഥി തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റ 3 പേർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കലൂരിലെ ഇഡ്ഡലി കഫേ എന്ന ഹോട്ടലിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. വലിയ ശബ്ദമാണ് ഉണ്ടായതെന്ന് ദൃക്സ‌ാക്ഷികൾ പറഞ്ഞു.

+ There are no comments

Add yours