വീണ്ടും കാട്ടാന ആക്രമണം: ചിന്നാർ വന്യജീവി സങ്കേതത്തിൽ 57കാരൻ മരിച്ചു
ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ( 57) ആണ് മരിച്ചത്. ഫയർ ലൈൻ ഇടാൻ പോയ ആദിവാസി വിഭാഗത്തിൽ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. വിമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമാവുന്ന സാഹചര്യത്തിൽ കൂടിയാണ് ദാരുണമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്


+ There are no comments
Add yours