ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ സൗദി

Estimated read time 0 min read

പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് സ്ഥലംമാറ്റുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റണമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം.

സ്വതന്ത്ര പലസ്‌തീൻ എന്നതാണ് സൗദി നേരത്തെ വ്യക്തമാക്കിയിട്ടുള്ള നിലപാടെന്നും പലസ്‌തീനികളുടെ ഭൂമി കൈയേറാനുള്ള ഇസ്രയേൽ നടപടികളെ അംഗീകരിക്കില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു. പലസ്തീനികളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിച്ച് മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. ഇക്കാര്യം മുൻപും ഇപ്പോഴുമുള്ള അമേരിക്കൻ സർക്കാരുകൾക്ക് അറിയാവുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.

+ There are no comments

Add yours