ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും…

Estimated read time 0 min read

കേന്ദ്ര ബജറ്റ് ഇന്ന്

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. തുടർച്ചയായി 9ാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരണം ഉണ്ടായിട്ടുണ്ടെങ്കിലും ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബജറ്റിന് ആകാംക്ഷ ഏറെയുണ്ട്.

ബജറ്റില്‍ വലിയ പ്രതീക്ഷയാണ് ഉയരുന്നത്. നികുതിയിളവുള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റില്‍ ഊന്നല്‍ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങള്‍ വർധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ല.

+ There are no comments

Add yours