സ്വകാര്യ സ്കൂൾ ബസ്സിൽ കത്തിക്കുത്ത്.  9-ാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത് +1 വിദ്യാർത്ഥി

Estimated read time 1 min read

തലസ്ഥാനത്ത് സ്കൂ‌ൾ ബസ്സിനുള്ളിൽ കത്തിക്കുത്ത്

തിരുവനന്തപുരം നെട്ടയത്ത് സ്വകാര്യ സ്കൂൾ ബസ്സിൽ കത്തിക്കുത്ത്. +1 വിദ്യാർത്ഥിയാണ് 9-ാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ പോലീസ് പിടികൂടി. സ്‌കൂളിൽ നിന്ന് ബസ് നെട്ടയം മലമുകളിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥിക്ക് കുത്തേറ്റത് കണ്ട് കൂടെയുണ്ടായിരുന്നവർ നിലവിളിച്ചു. ഇരുവർക്കിടയിലും മുൻവൈരാഗ്യം ഉണ്ടായിരുനെന്നാണ് വിവരം.

+ There are no comments

Add yours