തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച്‌ ആർജെഡി നേതൃത്വം…

Estimated read time 0 min read

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച്‌ ആർജെഡി നേതൃത്വം.

കോഴിക്കോട് കോര്പറേഷനിലേക്ക് മത്സരിച്ച തങ്ങളുടെ സ്ഥാനാർഥികള്‍ തോല്‍ക്കാൻ കാരണം സിപിഎം നേതാക്കളാണ്.

തങ്ങളുടെ സ്ഥാനാർഥികളെ തോല്‍പ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കള്‍ പ്രവർത്തിച്ചെന്നും ആർജെഡി നേതൃത്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉള്‍പ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.

ആർജെഡി സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഇല്ലെങ്കില്‍ പ്രവർത്തകർ സ്വന്തം നിലയില്‍ തീരുമാനം എടുക്കുമെന്നും ആർജെഡി വ്യക്തമാക്കി.

+ There are no comments

Add yours