തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത‌് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.
ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത് നിന്ന കമ്മീഷണർ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകിൽ നിന്ന് സഹപ്രവർത്തകർ ഓടിയെത്തി ഇവിടെ നിന്നും ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു.

+ There are no comments
Add yours