ജനപ്രിയ കോമഡി സിനിമകളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളുപ്പിനെ 12.25 ഓടെ ആയിരുന്നു അന്ത്യം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂരിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കറുകപ്പള്ളി ജുമാമസ്ജിദിൽ നടക്കും


+ There are no comments
Add yours