ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു…

Estimated read time 1 min read

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ് സിരിജഗന്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 9.30നാണ് അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ്.

എറണാകുളം കടവന്ത്ര ചെറുപറമ്പത്ത് റോഡ് സ്റ്റാര്‍ പാരഡൈസ് അപ്പാര്‍ട്ട്മെന്റ് നാല്- സിയിലായിരുന്നു താമസം. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ പകല്‍ മൂന്നുവരെ കടവന്ത്രയിലെ അപ്പാര്‍ട്ട്മെന്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് രവിപുരം ശ്മശാനത്തില്‍.

തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടിയ സിരിജഗന്‍ കുസാറ്റില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. 2005ല്‍ ജഡ്ജിയായി. 2014ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി വിരമിച്ചു.
നിരവധി ഉത്തരവുകളിലൂടെ ശ്രദ്ധേയനാണ്

+ There are no comments

Add yours