നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
തിരുവല്ല കുറ്റൂർ- വള്ളംകുളം റോഡിൽ റെയിൽവേ അണ്ടർ പാസ്സിന് സമീപം നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വീടിനോട് ചേർന്നുള്ള തട്ടുകടയിലാണ് കുഞ്ഞിനെ കണ്ടത്. പുലർച്ചെ അഞ്ചുമണിക്ക് വീടിനോട് ചേർന്നു തന്നെയുള്ള കട തുറക്കാനായി എത്തിയ ഉടമ അറിയിച്ചത് അനുസരിച്ച് സമീപവാസിയായ പൊതുപ്രവർത്തകൻ വി ആർ രാജേഷ് പോലീസിനെ വിവരം അറിയിച്ചു.
തിരുവല്ല പോലീസ് ഉടൻ തന്നെ എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആൺകുഞ്ഞ് ആണ്.
ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ശിശുവിന് ആശുപത്രിയിൽ തുടർ പരിശോധനകൾ നടക്കുന്നു.





+ There are no comments
Add yours