തളിക്കുളം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ 18.01.25 നടന്ന തർക്കത്തെ തുടർന്ന് തമ്പാൻകടവ് സ്വദേശിയായ പരാതിക്കാരൻ്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റു ചെയ്തു. ഉത്സവദിവസം ക്ഷേത്രത്തിൽ കാവടി കാണുകയായിരുന്ന പരാതിക്കാരൻെറ ഭാര്യയോട് മോശമായി പെരുമാറിയത് പരാതിക്കാരനും മകനും ബന്ധുക്കളും ചോദ്യം ചെയ്യുകയും തുടർന്ന് അടിപിടിയിൽ കലാശിച്ചിരുന്നതാണ്.ക്ഷേത്രത്തിൽ നിന്നും തമ്പാൻ കടവിലെ വീട്ടിലെത്തിയ ഇരുകൂട്ടരും തമ്മിൽ പരാതിക്കാരൻെറ വൈകീട്ട് വീണ്ടും അടിപിടിയുണ്ടാവുകയും ഇതിൻെറ തുടർച്ചയായി സംഘടിച്ചെത്തിയ പ്രതികൾ വൈകീട്ട് 6 മണിയോടെ പരാതിക്കാരൻെറ തമ്പാൻകടവിലുള്ള വീടിൻെറ മുറ്റത്തേക്ക് അതിക്രമിച്ചു കയറി പരാതിക്കാരനെയും ഭാര്യയെയും മക്കളെയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.തുടർച്ചയായിട്ടുള്ള അക്രമങ്ങളിൽ വാടാനപ്പിള്ളി പോലീസ് 3 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിൽ SC വിഭാഗത്തിൽ പെട്ട പരാതിക്കാരൻെറ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ
ഈ കേസിലെ പ്രതികളായ തളിക്കുളം വില്ലേജ്, തമ്പാൻകടവ് ബീച്ച്ദേശത്ത് ചക്കി വീട്ടിൽ ശേഖരൻ മകൻ ഗിരീഷ് (54 വയസ്സ്), തളിക്കുളം വില്ലേജ് തമ്പാൻകടവ് ബീച്ച് ദേശത്ത് ചക്കി വീട്ടിൽ മണികണ്ഠ മകൻ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു (20 വയസ്സ്) തളിക്കുളം വില്ലേജ്, തളിക്കുളം വില്ലേജ്, തമ്പാനകടവ് ബീച്ച് ദേശത്ത് കുട്ടംപറമ്പത്ത് വീട്ടിൽ ശിവൻ മകൻ സിബിൽ കൃഷ്ണ (22 വയസ്സ്), തളിക്കുളം വില്ലേജ്, തമ്പാൻകടവ് ബീച്ച് ദേശത്ത് ചക്കുംകേരൻ വീട്ടിൽ മനോജ് മകൻ ഹർഷാങ്ങ് (18 വയസ്സ്) തളിക്കുളം വില്ലേജ്, തമ്പാൻകടവ് ദേശം ഉണ്ണിപ്പുര പടിഞ്ഞാറ് വശം താമസം പടിയത്ത് വീട്ടിൽ മോഹനൻ മകൻ സുമൻ(39 വയസ്സ്), തളിക്കുളം വില്ലേജ് തമ്പാൻകടവ്ബീച്ച് ദേശത്ത് മുണ്ടൻ വീട്ടിൽ തിലകൻ മകൻ അനുദർശ് (21 വയസ്സ്) തളിക്കുളം വില്ലേജ് തമ്പാൻകടവ് ദേശത്ത്, ഉണ്ണിയാരംപുരയ്ക്കൽ വീട്ടിൽ പ്രദീപ് മകൻ കിത്തപ്പൻ എന്ന കാർത്തിക്ക് (18 വയസ്സ്), തളിക്കുളം വില്ലേജ് തമ്പാൻകടവ് ബീച്ച് ദേശത്ത് ആറുകെട്ടി വീട്ടിൽ വേലായുധൻ മകൻ ഷാരോൺ (19 വയസ്സ്), തളിക്കുളം വില്ലേജ് തമ്പാൻകടവ്ബീച്ച് ദേശത്ത് വലിയകത്ത് വീട്ടിൽ മനോഹരൻ മകൻ അച്ചു എന്ന് വിളിക്കുന്ന യശ്വന്ത് (21 വയസ്സ്) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി . വി കെ രാജുവിൻ്റെ കീഴിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസ്സിലുൾപ്പെട്ടവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി . വികെ രാജുവിനെ കൂടാതെ വാടാനപ്പിള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു, കൊടുങ്ങല്ലൂർ ഡി വൈ എസ് പി ഓഫീസിലെ സബ് ഇൻസ്പെകടർ ലാൽസൻ, സബ് ഇൻസ്പെക്ടർ ജലീൽ, സബ് ഇൻസ്പെക്ടർ സുനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


+ There are no comments
Add yours