ഒല്ലൂർ  പുതുക്കാട് സ്റ്റേഷനുകളിൽ റെയിൽവേ ട്രാക്ക് നവീകരണം.. ട്രെയിൻ ഗതാഗതം തടസപ്പെട്ടേക്കും

Estimated read time 1 min read

ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ 19ന് ട്രെയിൻ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും.

18ന് സർവീസ് തുടങ്ങുന്ന എശൂർ ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ ഓട്ടം നിറുത്തും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇൻ്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക. 18ന് സർവീസ് തുടങ്ങുന്ന ട്രിവാൻഡ്രം സെൻട്രൽ – ഗുരുവായൂർ ട്രെയിൻ (16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.

നാളെയും മറ്റന്നാളും 6 ട്രെയിനുകൾ റദ്ദാക്കി

ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ 6 ട്രെയിനുകൾ റദ്ദാക്കി.

. നാളെ റദ്ദാക്കിയവ : എറണാകുളം –

ഷൊർണൂർ മെമു (66320),

എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56318)

. മറ്റന്നാൾ റദ്ദാക്കിയവ : ഷൊർണൂർ എറണാകുളം മെമു (66319), ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56313), എറണാകുളം – കോട്ടയം പാസഞ്ചർ (56005), കോട്ടയം – എറണാകുളം പാസഞ്ചർ (56006).

+ There are no comments

Add yours