ഹൈക്കോടതിയെ വെല്ലുവിളിച്ചു കൊണ്ട് മാള പോലീസ്. മാള മാള പോലീസ് സ്റ്റേഷനു മുന്നിലെ റോഡരികിൽ തൊണ്ടിയായ പിടിച്ച വാഹ്നങ്ങൾ ഇടരുതെന്ന് ഹൈക്കോടതി മാള പോലീസ്സിന് വിധിയിലൂടെ നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി വിധി ഉണ്ടായിട്ടു० മാള പോലീസ് സ്റ്റേഷനു മുന്നിലെ മാള –എളന്തിക്കര റോഡരികിലു० വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലു० തൊണ്ടി വാഹ്നങ്ങൾ ഇട്ടതു കാരണം ഗതാഗത കുരുക്കു० വ്യാപാരികൾക്ക് ബുദ്ധിമുട്ടു० ഉണ്ട്. ഹൈകോടതി വിധി ഉണ്ടായതിനെ തുടർന്ന് മാള എസ്എച്ച്ഒ തൊണ്ടി വാഹ്നങ്ങൾ മാള പോലീസ് സ്റ്റേഷൻ കോ०പൗണ്ടിലേക്കു മാറ്റിയിരുന്നു. പിന്നീട് തൊണ്ടി വാഹ്നങ്ങൾ കൂടിയപ്പോൾ വീണ്ടും വാഹ്നങ്ങൾ റോഡരികിൽ തന്നെ ആയി. പോലീസ്റ്റേഷന് കുറച്ചകലെയായി 1 ഏക്കർ സ്ഥലത്ത് പോലീസ് ക്വാർട്ടേഴ്സ് ഉണ്ട്. അത് കാട് പിടിച്ച് കിടക്കുകയാണ്. ആ സ്ഥലം വൃത്തിയാക്കി തൊണ്ടി സാധനങ്ങൾ അങ്ങോട്ട് മാറ്റാവുന്നതാണെന്നു० ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയാണെന്നു० നാട്ടുകാരു० വ്യാപാരികളു० പറഞ്ഞു. പൊതുപ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്താണ് തൊണ്ടി വാഹ്നങ്ങൾ മാള പോലീസ് റോഡരികിൽ ഇടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പട० മാള –എളന്തിക്കര റോഡരികിൽ തൊണ്ടി വാഹ്നങ്ങൾ.
remesheledathee News


+ There are no comments
Add yours