കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് മാനസിക പീഡനമെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിക്കെതിരെയാണ് പരാതി. ഡോ: ലിസ ജോണിനെതിരെയാണ് വിദ്യാർത്ഥി പരാതി നൽകിയത്. ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാറാണ് പരാതി നൽകിയത്.
‘പോടാ പട്ടീ’ എന്നാണ് വിദ്യാർത്ഥിയെ മേധാവി വിളിച്ചതെന്നാണ് പരാതി. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നവംബറിലാണ് വിദ്യാർത്ഥി പരാതി നൽകിയത്. എന്നാൽ വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി വൈകുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. അന്വേഷണ റിപ്പോർട്ടും പുറത്തു വിട്ടില്ല.
മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് മാനസിക പീഡനമെന്ന് പരാതി.

+ There are no comments
Add yours