പ്രഥമ ടി പി മാധവന്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു…

Estimated read time 0 min read

ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി പി മാധവന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ടി പി മാധവന്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ സമ്മാനിച്ചു.

25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച്‌ ജഗതിയുടെ വീട്ടില്‍ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ഗാന്ധിഭവന്‍ ഭാരവാഹികളായ ജി. ഭുവനചന്ദ്രന്‍, വിന്‍സെന്റ് ഡാനിയേല്‍, മണക്കാട് രാമചന്ദ്രന്‍ ജഗതി ശ്രീകുമാറിന്റെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ടി പി മാധവന്‍ പത്ത് വര്‍ഷക്കാലം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. വളരെ അവശനിലയില്‍ ഗാന്ധിഭവനിലെത്തിയ അദ്ദേഹം പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയും തുടര്‍ന്ന് ചില സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍മൂലം 2024 ല്‍ അദ്ദേഹം മരണപ്പെട്ടു.

+ There are no comments

Add yours