യുവാക്കളുടെയും യുവതികളുടെയും വിശുദ്ധരായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ കാർലോ അക്കൂട്ടീസിന്റെയും പവിത്രമായ തിരുശേഷിപ്പുകളാണ് സ്ഥാപിച്ചത്
കുട്ടനാട്ടിലുള്ള വേഴപ്ര
സെൻറ് പോൾസ് ദേവാലയത്തിൽ വത്തിക്കാനിൽ നിന്നും കത്തോലിക്കാ വിശ്വാസികൾക്ക് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ഇന്നു രാവിലെ 9:30-ന് വത്തിക്കാന്റെ പ്രതിനിധി കർദിനാൾ മാർ. ജോർജ് കൂവക്കാട് പിതാവ് ആശീർവദിച്ച് സ്ഥാപിച്ചു ചങ്ങനാശേരി അരമനയിൽനിന്നു o ഒട്ടേറെ ഭക്തജനങ്ങളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രയിൽ എത്തിച്ചത് ഇടവക വികാരി ഫാ ജിയോ അവന്നൂരിന്റെ നേതൃത്വത്തിൽ വിശ്വാസികൾ തികശേഷിപ്പുകൾ സ്വീകരിച്ചു. തുടർന്ന് നടന്ന ഭക്തിസാന്ദ്രമായ കുർബാനയ്ക്കും കർദിനാൾ നേതൃത്വം നൽകി കുട്ടനാടൻ മേഖലയിലെ ധാരാളം വിശ്വാസികൾ ഈ വിശുദ്ധ ചടങ്ങിൽ പങ്കെടുത്തു

+ There are no comments
Add yours