രാഷ്ട്രീയ ഭിന്നതകൾക്ക് മറുപടി വർഗ്ഗീയ ചാപ്പയല്ല; പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ

Estimated read time 1 min read

മാധ്യമപ്രവർത്തക
നെ ‘തീവ്രവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ.

വെള്ളാപ്പള്ളിയുടെ പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ സനോജും പ്രസ്താവനയിൽ വ്യക്തമാക്കി. 

പ്രസ്താവനയുടെ പൂർണരൂപം

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണ്.

മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാർ – ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്.

അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല.

ഏത് തരം വർഗ്ഗീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകൾക്കും അഭിപ്രായ ഭിന്നതകൾക്കുമുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്. 

വെള്ളാപ്പള്ളി നടേശൻ ഇത്തരം പ്രസ്ഥാവനകൾ തിരുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

+ There are no comments

Add yours