വില്വമംഗലം പാട ശേഖരത്തിൽ ആറ്റകിളി ശല്യം… കൃഷി വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ല…

Estimated read time 0 min read

വില്വമംഗലം പാട ശേഖരത്തിൽ ആറ്റകിളി ശല്യം. പുത്തൻചിറ  നൂറ് ഏക്കറോളം വരുന്ന വില്വമംഗലം പാടശേഖരത്തിൽ ആറ്റ കിളി ശല്യം വർദ്ധിക്കുന്നു. വളർന്നു വരുന്ന കതിരുകളിലെ നെല്ലിലെ പാൽ ഇവ ഊറ്റി കുടിക്കുന്നതു കാരണം കൃഷിക്ക് നാശം സംഭവിക്കുന്നു. പാട ശേഖര കമ്മറ്റി ഭാരവാഹികൾ കാവലിരുന്ന് പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ആറ്റകിളികളെ അകറ്റുന്നത്. എല്ലാ വർഷവും കതിർ വളരുംപോൾ പാടശേഖരത്തിൽ ആറ്റ കിളികൾ വരാറുണ്ട്. ആറ്റകിളി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വില്വമംഗലം പാടശേഖര കമ്മിറ്റി ഭാരവാഹികൾ കൃഷി വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഇല്ല.

+ There are no comments

Add yours