ഞാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയിട്ടില്ല – ജാഫർ…

Estimated read time 0 min read

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പണംവാങ്ങി കൂറുമാറിയെന്ന ആരോപണം ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ നിഷേധിച്ചു. പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ മുസ്തഫയോട് തമാശരൂപേണ സംസാരിച്ച കാര്യങ്ങളാണുള്ളത്. മനഃപൂർവം ഒരിക്കലും എൽ.ഡി.എഫിനു വോട്ട് ചെയ്തിട്ടില്ല. ആരിൽനിന്നും ഒരുരൂപ പോലും വാങ്ങിയിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയാറാണ്. ലൈഫ് സെറ്റിലായോ എന്ന ചോദ്യത്തിന് ഇല്ല ആകെ പ്രശ്നമായെന്ന മറുപടിയാണ് ജാഫർ നൽകിയത്. തന്‍റെ ഭാഗത്തുനിന്ന് വന്ന തെറ്റിന് പൊതുജനത്തോട് മാപ്പ് ചോദിച്ച് രാജിവെച്ചുവെന്നും ജാഫർ മാധ്യമങ്ങളോട് പ്രതികരിച്ചു.

+ There are no comments

Add yours