Category: News
News
രാത്രി അടച്ചിട്ടു പോയി..രാവിലെ വന്നപ്പോൾ ഗ്ലാസ് എടുത്ത്മാറ്റിയും പൂട്ട് പൊളിച്ചതുമായ നിലയിൽ..രണ്ടും ഒരേ ആളെന്ന് സംശയം.
കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി സ്വദേശി ഷിജിത്തിന്റെ ഉടമസ്ഥതയിലുള്ള ലോറല്‍ റെഡിമെയ്ഡ് ഷോപ്പ്, പുള്ളിക്കോത്ത് ജംഗ്ഷനില്‍ പൂളകമണ്ണില്‍ ശ്യാമിലിന്റെ ഉടമസ്ഥതയിലുള്ള ടെക്നോ മൊബൈല്‍ സര്‍വീസ് സെന്റര്‍ എന്നീ കടകളിലാണ് മോഷണം [more…]
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഝാർഖണ്ഡിന് മുകളിലായാണ് ചക്രവാതച്ചുഴി [more…]
കോട്ടയം മെഡിക്കൽ കോളേജിലെ അപകടം..ബിന്ദുവിന്റെ മരണത്തിൽ വഴിത്തിരിവ്…മന്ത്രി അങ്ങനെ പറഞ്ഞതിന് കാരണം…
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍. കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താനാണെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും [more…]
സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സാധ്യത..
പാൽവില കൂട്ടാൻ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് പാൽവില [more…]
ഒറ്റപ്പാലത്ത് കീഴൂരിൽ 22 കാരിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട് ഒറ്റപ്പാലത്ത് കീഴൂരിൽ 22 കാരിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെതി. ഒറ്റപ്പാലം [more…]
ഓൺലൈൻ ബിഡ്ഡിങിന്റെ പേരിൽ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റിൽ.
ഓൺലൈൻ ബിഡ്ഡിങിന്റെ പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരനിൽ നിന്നും തന്റെ [more…]
വിമാനം പൊളിച്ച് ഭാഗങ്ങളാക്കിയ ശേഷം കൊണ്ടുപോകാൻ നീക്കം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് നേവിയുടെ എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി റിപ്പോർട്ട്. തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിമാനം പൊളിച്ച് ഭാഗങ്ങളാക്കിയ ശേഷം കൊണ്ടുപോകാൻ നീക്കം നടക്കുന്നതായി ദേശീയ [more…]
സംസ്ഥാനത്ത് വീണ്ടും നിപ ബാധ
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. യുവതിക്ക് എവിടെ നിന്നാണ് [more…]
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്‌ണനാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടും [more…]
കപ്പലിനെ ഇന്ത്യൻ സമുദ്രാതിർത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു.
അറബിക്കടലിൽ തിപിടിച്ച വാൻ ഹായ കപ്പലിലെ രക്ഷാ പ്രവർത്തനത്തിൽ നിർണായക നേട്ടം കൈവരിച്ച് രക്ഷാ സംഘം. കപ്പലിനെ ഇന്ത്യൻ സമുദ്രാതിർത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. നിലവിൽ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റർ ദൂരെയാണ് [more…]
