വിമാനം പൊളിച്ച് ഭാഗങ്ങളാക്കിയ ശേഷം കൊണ്ടുപോകാൻ നീക്കം

Estimated read time 1 min read

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് നേവിയുടെ എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി റിപ്പോർട്ട്. തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിമാനം പൊളിച്ച് ഭാഗങ്ങളാക്കിയ ശേഷം കൊണ്ടുപോകാൻ നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിമാനം ശരിയാക്കാൻ പലവഴികളൂടെ ശ്രമം നടത്തിയെങ്കിലും പരിഹാരം കണ്ടില്ല. ഇതോടെയാണ് വിമാനത്തിന്റെ ഭാഗങ്ങൾ പൊളിച്ചുകൊണ്ടുപോകാൻ നീക്കം നടക്കുന്നത്. ഇതിനായി സി 17 ഗ്ലോബ് മാസ്റ്റർ എന്ന കൂറ്റൻ വിമാനം എത്തിക്കുമെന്നാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ജൂൺ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്

+ There are no comments

Add yours