മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; 18 വിദ്യാർഥികൾക്ക് ആശുപത്രിയിൽ
ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വയനാട് മേപ്പാടിയിൽ നിന്ന് മറ്റൊരു സങ്കട വാർത്ത. വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. വയറുവേദനയും വയറിളക്കത്തേയും തുടർന്ന് 18 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്രസയിലെ വിദ്യാർഥികളാണിവർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ബേക്കറിയിൽ നിന്ന് വാങ്ങിയ മിഠായിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് ഉണ്ടാക്കുന്ന മിഠായിയാണ് ഇതെന്നാണ് റിപ്പോർട്ട്.
മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; 18 വിദ്യാർഥികൾക്ക് ആശുപത്രിയിൽ

+ There are no comments
Add yours