വയനാട്ടിൽ അനുമതി ഇല്ല; പരിപാടി മാറ്റി
ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ മേപ്പാടിയിൽ നടത്താനിരുന്ന ന്യൂയർ മ്യൂസിക്കൽ ഫെസ്റ്റ് ‘സൺ ബേൺ’ തൃശൂരിലേക്ക് മാറ്റി. പരിപാടി ഡിസംബർ 31ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 6മുതൽ 10.30 വരെയാണ് പരിപാടി. പരിപാടിയിൽ പാസ് എടുത്ത് പ്രവേശിക്കാം. മേപ്പാടിയിൽ നടത്താമെന്ന തീരുമാനം ജില്ലാ കളക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.


+ There are no comments
Add yours