കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം.

Estimated read time 0 min read

വന്ദേഭാരത് തട്ടി വീണ്ടും മരണം; മൃതദേഹം ചിന്നി ചിതറിയ നിലയിൽ

വന്ദേഭാരത് ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്ന് രാവിലെ 8.40നായിരുന്നു സംഭവം. കൊയിലാണ്ടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ മേൽപ്പാലത്തിനടിയിൽ വച്ചായിരുന്നു അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിന് മുമ്പും വന്ദേഭാരത് ട്രെയിൻ തട്ടി കോഴിക്കോട്ട് നിരവധിപേർ മരിച്ചിട്ടുണ്ട്

+ There are no comments

Add yours