എംടിയുടെ വിയോഗം: ഇന്നും നാളെയും ദുഃഖാചരണം
മലയാളത്തിന്റെറെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇന്നലെ വിടവാങ്ങിയ എംടിയുടെ ഭൗതികശരീരം നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണുള്ളത്.


+ There are no comments
Add yours