നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഓടയിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്. തലകീഴായി ഓടയിൽ വീണ ലീലയെ തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്നാണ് വിവരം.
ഇന്ന് പകൽ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കുന്നത്തുകാലിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു ലീല. ഇവിടെ ഓട നിർമ്മാണത്തിനായി റോഡിൽ കല്ലിട്ടിട്ടുണ്ടായിരുന്നു. നടക്കുന്നതിനിടെ ഈ കല്ലിൽ കാൽ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു.


+ There are no comments
Add yours