പൊലീസിനെ ഭീഷണിപ്പെടുത്തി; അബിൻ വർക്കിക്ക് എതിരെ കേസ്

Estimated read time 1 min read

പൊലീസിനെ ഭീഷണിപ്പെടുത്തി; അബിൻ വർക്കിക്ക് എതിരെ കേസ്

പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരെ കേസെടുത്തു. കണ്ണൂരിൽ നടന്ന KSU മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയത്ത്, KSUക്കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് നടപടി. കണ്ണൂർ ടൗൺ SI പിപി ഷമീലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

+ There are no comments

Add yours