ഭക്ഷ്യവിഷബാധ: 72 വിദ്യാർത്ഥികൾ ആശുപത്രിയിൽ
കൊച്ചി കാക്കനാട് KMM കോളജിലെ NCC ക്യാമ്പിൽ പങ്കെടുത്ത 72 വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വലിയ പ്രതിഷേധവുമായി രക്ഷിതാക്കൾ കോളജിന് മുന്നിലെത്തി. ക്യാമ്പിൽ നൽകിയത് മോശം ഭക്ഷണമാണെന്നാണ് ആരോപണം. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് ക്യാംപ് പിരിച്ച് വിട്ടു. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


+ There are no comments
Add yours