സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തതായി പരാതി
സ്കൂളിൽ സ്ഥാപിച്ച ക്രിസ്‌മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച ആണ് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.


+ There are no comments
Add yours