മുകേഷിനും ഇടവേള ബാബുവിനും എതിരെ കുറ്റപത്രം
ലൈംഗികാതിക്രമ കേസിൽ നടന്മാരായ മുകേഷ് MLAക്കും ഇടവേള ബാബുവിന് എതിരെയും കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ ആരോപണം ഉയർന്നത്.


+ There are no comments
Add yours