71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

Estimated read time 1 min read

പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നിയമനങ്ങൾ നൽകിയത്. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ട‌ിക്കുന്നതിന് കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതിയാണ് റോസ്‌ഗർ മേള.

തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് റോസ്‌ഗർ തൊഴിൽ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. രാഷ്ട്ര നിർമ്മാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാൻ യുവാക്കൾക്കിത് അർഥവത്തായ അവസരങ്ങളേകുമെന്നും പ്രസ്താവനയിലുണ്ട്.

+ There are no comments

Add yours