തിരുവനന്തപുരം പനവൂരിൽ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. ആറ്റിൻപുറം സ്വദേശി ഷിജുവാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ബേക്കറി ജീവനക്കാരിയായ യുവതി തനിക്കൊപ്പം താമസിക്കണം എന്ന് പറഞ്ഞായിരുന്നു അതിക്രമം നടത്തിയത്. ഈ മാസം പന്ത്രണ്ടാം തീയതിയാണ് സംഭവം നടക്കുന്നത്. പനവൂരിൽ ബേക്കറിയിലെത്തി പ്രതി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
യുവതി തനിക്കൊപ്പം താമസിക്കാൻ വന്നില്ലെങ്കിൽ വീട്ടമ്മയെയും ഭർത്താവിനെയും കൊല്ലുമെന്നായിരുന്നു ഷിജുവിന്റെ ഭീഷണി. തുടർന്ന് ഇയാൾ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് ഇയാൾ ബേക്കറിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്നാണ് വീട്ടമ്മ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്.


+ There are no comments
Add yours