കെ കരുണാകരൻ വിടവാങ്ങിയിട്ട് 14 വർഷങ്ങൾ
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരൻ വിടവാങ്ങിയിട്ട് ഇന്ന് 14 വർഷം തികയുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്, 2010 ഡിസംബർ 23ന് 92-ാം വയസിലാണ് അദ്ദേഹം നിര്യാതനായത്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയതിനുള്ള ബഹുമതി കരുണാകരന് അവകാശപ്പെട്ടതാണ്. ആകെ 4 തവണയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്.



+ There are no comments
Add yours