മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ
കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ചെറിയനാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷൻ. ഉത്സവ സീസണിലാണ് പുതിയ സ്റ്റേഷൻ അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മെമുവിന്റെ സർവ്വീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോൾ തന്നെ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു. പാലരുവി എക്സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിക്കിട്ടിയത്. അതേ സമയം ചെറിയനാടിനുള്ള ക്രിസ്മസ് – ന്യൂ ഇയർ സമ്മാനാണ് ഇതെന്ന് കൊടിക്കുന്നില സുരേഷ് എം പി പറഞ്ഞു.


+ There are no comments
Add yours