തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പാമ്പ്
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പാമ്പ് കയറി. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അണലി വിഭാഗത്തിലുള്ള പാമ്പാണ് കയറിയത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ഇടവേള സമയത്ത് പുറത്തിറങ്ങുമ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത്. ഒടുവിൽ വനംവകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ പിടികൂടിയിട്ടുണ്ട്.


+ There are no comments
Add yours